Posted On
date_range Updated On
date_range ആദം-തുംറൈത്ത് റോഡിൽ ദൂരക്കാഴ്ച കുറഞ്ഞു; യാത്രക്കാർക്ക് മുന്നറിയിപ്പ്
മസ്കത്ത്: ആദം-തുംറൈത്ത് റോഡില്‍ റോഡില്‍ മണല്‍ക്കാറ്റും അസ്ഥിര കാലാവസ്ഥയുംമൂലം ദൂരക്കാഴ്ച കുറഞ്ഞു. വാഹനയാത്രക്കാര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.
അനാവശ്യമായി ട്രാക്ക് മാറി യാത്ര ചെയ്യരുതെന്നും മുന്നിലെ വാഹനവുമായി നിർബന്ധമായും സുരക്ഷിത അകലം പാലിക്കണമെന്നും ഹെഡ്‌ലൈറ്റുകള്‍ ഓണ്‍ചെയ്ത് വാഹനം ഓടിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. മരുഭൂമിയിലെ പൊടിക്കാറ്റിനെത്തുടര്‍ന്ന് റോഡുകളില്‍ മണല്‍ കയറിയതാണ് ദൂരക്കാഴ്ച കുറവാകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.