മസ്കത്ത്: താമസ, തൊഴിൽ നിയമലംഘനവവുമായി ബന്ധപ്പെട്ട് 90 പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കൻ ശർഖിയ, ദോഫാർ ഗവർണറേറ്റുകളിൽനിന്നാണ് ഇവരെ പിടികൂടിയത്. വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ്, ഇബ്ര സ്പെഷ്യൽ ടാസ്ക് പൊലീസ് യൂനിറ്റിന്റെ പിന്തുണയോടെ നടത്തിയ പരിശോധനയിൽ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള 88 പേരെയാണ് അറസ്റ്റ് ചെയ്തത്.
മറ്റൊരു സംഭവത്തിൽ താഖ വിലായത്തിലെ റോഡിലെ ലൈറ്റിങ് തൂണുകളിൽനിന്ന് ഇലക്ട്രിക്കൽ കേബ്ളുകൾ മോഷ്ടിച്ചതിന് രണ്ട് ഏഷ്യൻ പ്രവാസികളെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടി. അവർക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.