Posted On
date_range Updated On
date_range തൊഴിൽ നിയമലംഘനം; 28 വിദേശികൾ പിടിയിൽ
മസ്കത്ത്: തൊഴിൽ നിയമലംഘനം കണ്ടെത്താനുള്ള അധികൃതരുടെ നടപടികൾ ശക്തമായി തുടരുന്നു. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് തൊഴിൽക്ഷേമ ഡയറക്ടറേറ്റ് മസ്കത്ത് ഗവർണറേറ്റിൽ നടത്തിയ പരിശോധന കാമ്പയിനിൽ 28 വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ ജോലി ഉപേക്ഷിച്ച 10 തൊഴിലാളികളും ഉൾപ്പെടും. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടത്തിയ 56 തൊഴിലാളികളെ നാടുകടത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.