പിടികൂടിയ ഭക്ഷ്യവസ്തുക്കൾ
Posted On
date_range Updated On
date_range തൊഴിൽ നിയമ ലംഘനം; ദാഖിലിയയിൽ 18 പ്രവാസികൾ പിടിയിൽ
മസ്കത്ത്: തൊഴിൽ നിയമം ലംഘിച്ചതിന് ദാഖിലിയ ഗവർണറേറ്റിൽനിന്ന് 18 പ്രവാസികളെ അറസ്റ്റ് ചെയ്തു. തെരുവോരങ്ങളിൽ കച്ചവടം നടത്തിയതിനാണ് ഇവരെ പിടികൂടിയത്. ചരക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു.
മുനിസിപ്പാലിറ്റി ഓഫ് ഇന്റീരിയർ, ദാഖിലിയ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വിഭാഗത്തിലെ സംയുക്ത പരിശോധനാ സംഘവുമായിരുന്നു തെരുവുകച്ചവടക്കാരെ പിടികൂടിയത്. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിശോധന. പിടിയിലായവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.