ഉപപ്രധാനമന്ത്രിയും സുൽത്താന്റെ വ്യക്തിഗത പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദുമായി ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് നടത്തിയ കൂടിക്കാഴ്ച
ഇന്ത്യൻ അംബാസഡർക്ക് ഉപപ്രധാനമന്ത്രി യാത്രയയപ്പ് നൽകി
മസ്കത്ത്: സേവന കാലാവധി പൂർത്തിയാക്കി ഒമാനിൽനിന്ന് മടങ്ങുന്ന ഇന്ത്യ, ജപ്പാൻ, കൊറിയ രാജ്യങ്ങളിലെ സ്ഥാനപതിമാർക്ക് അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണത്തിന്റെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ വ്യക്തിഗത പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ് യത്രയയപ്പ് നൽകി. ഉപപ്രധാനമന്ത്രിയുമായി ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് നടത്തിയ കൂടിക്കാഴ്ചയിൽ തന്റെ ജോലി കാലയളവിൽ ഒമാൻ അധികൃതരിൽനിന്ന് ലഭിച്ച പിന്തുണക്ക് നന്ദി അറിയിച്ചു. രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അംബാസഡർ നടത്തിയ ശ്രമങ്ങളെ സയ്യിദ് അസദ് അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.