വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ച രക്തം-പ്ലേറ്റ്ലറ്റ് ദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ രക്തം, പ്ലേറ്റ്ലറ്റ് ദാന ക്യാമ്പ് മസ്കത്ത് ബൗശറിലുള്ള ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ചു.
മസ്കത്ത് ബൗശറിലുള്ള ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 121 പേർ രക്തവും എട്ടുപേർ പ്ലേറ്റ്ലറ്റും നൽകി. അതിൽ തന്നെ ഒട്ടനവധി പേർ വിരളമായി ലഭിക്കുന്ന നെഗറ്റീവ് ഗ്രൂപ്പുകളിലുള്ള രക്തവും നൽകി. വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ എല്ലാ വർഷവും രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്ന ജൂൺ 14ന് ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ചും മെഗാ രക്തദാന ക്യാമ്പ് നടത്തി വരാറുണ്ട്.
അതുകൂടാതെ എല്ലാ മാസങ്ങളിലും രണ്ടാമത്തെ വെള്ളിയാഴ്ച്ക്തം, പ്ലേറ്റ്ലറ്റ് ദാന ക്യാമ്പ് നടത്തി വരുന്നുണ്ട്. ഇന്നുനടന്ന രക്തം, പ്ലേറ്റ്ലറ്റ് ദാന ക്യാമ്പിൽ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.