Posted On
date_range Updated On
date_range വാഹനമുപയോഗിച്ച് അഭ്യാസ പ്രകടനം; ഒരാൾ അറസ്റ്റിൽ
മസ്കത്ത്: വാഹനമുപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയതിന് തെക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വാഹനം കണ്ടുകെട്ടുകയും ചെയ്തു. സ്വന്തവും മറ്റുള്ളവരുടെയും ജീവൻ അപകടപ്പെടുത്തും വിധത്തിൽ വാഹനമുപയോഗിച്ച് അഭ്യാസ പ്രകടനം നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തുടർന്നാണ് തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ഡ്രൈവറെ പിടികൂടുന്നത്. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.