മസ്കത്ത്: സുൽത്താനേറ്റിന്റെ വിവിധ ഗവർണറേറ്റുകളിലായി രണ്ടു ദശലക്ഷം റിയാലിലധികം നിക്ഷേപമൂല്യമുള്ള 25 ഉപഭോക്തൃ കരാറുകളിൽ ഭവന, നഗരാസൂത്രണ മന്ത്രാലയം ഒപ്പുവെച്ചു.തെക്കൻ ശർഖിയ ഗവർണറേറ്റിൽ മൂന്ന് വ്യവസായിക പദ്ധതികൾ, ദാഖിലിയ ഗവർണറേറ്റിൽ 15 പാർപ്പിട, വാണിജ്യ പദ്ധതികൾ, മസ്കത്ത് ഗവർണറേറ്റിൽ മൂന്നു വ്യവസായിക വാണിജ്യ പദ്ധതികൾ, ദോഫാറിൽ രണ്ടു വാണിജ്യ, വ്യവസായിക പദ്ധതികൾ, അൽ വുസ്ത ഗവർണറേറ്റിൽ വാണിജ്യ പദ്ധതി, ദാഹിറ ഗവർണറേറ്റിൽ വാണിജ്യ റെസിഡൻഷ്യൽ പദ്ധതി എന്നിവയാണ് കരാറിൽ ഉൾപ്പെടുന്നത്.
നിക്ഷേപപദ്ധതികളുടെ പ്രതിനിധികളുമായി പാർപ്പിട മന്ത്രാലയം അണ്ടർ സെക്രട്ടറി ഹമദ് ബിൻ അലി അൽ നസ്വാനിയാണ് കരാറിൽ ഒപ്പുവെച്ചത്.പ്ലാസ്റ്റിക് ബാഗ് ഫാക്ടറി, വാണിജ്യ സ്റ്റോർ, സ്കൂൾ, വെയർഹൗസുകൾ, ഐസ് ഫാക്ടറി, ഓഫിസുകൾ, തൊഴിലാളികളുടെ താമസസൗകര്യം എന്നിവയുടെ നിർമാണം പദ്ധതികളിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.