മസ്കത്ത്: സ്കൈ ജ്വല്ലറി വാലൈൻറൻ ദിനത്തിെൻറ ഭാഗമായി ഡയമണ്ട് പെൻഡൻറുകളുടെ പ്രത്യേക കലക്ഷൻ അവതരിപ്പിച്ചു. 17 ഡിസൈനുകളാണ് അവതരിപ്പിച്ചത്. 63 റിയാൽ മുതൽ 110 റിയാൽ വരെയാണ് വില. പ്രിയപ്പെട്ടവർക്ക് പണത്തിനൊത്ത മൂല്യമുള്ള സമ്മാനങ്ങളാകും ഇവയെന്ന് സ്കൈ ജ്വല്ലറി വാർത്തക്കുറിപ്പിൽ അറിയിച്ചു. എല്ലാ പെൻഡൻറുകൾക്ക് ഒപ്പവും സ്വർണച്ചെയിനും ലഭിക്കും. വാലൈൻറൻ പർച്ചേസുകൾക്ക് ഒപ്പം രണ്ട് സമ്മാന കൂപ്പണുകളും ലഭിക്കും. ഇവയുടെ നറുക്കെടുപ്പിലൂടെ മസ്കത്ത്, ദോഹ മേഖലകളിലായി 201 സ്വർണ ബാറുകൾ സമ്മാനമായി നൽകുമെന്നും മാനേജിങ് ഡയറക്ടർ ബാബു ജോൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.