മസ്കത്ത്: ഒമാനിൽ കോവിഡ് വാക്സിനേഷെൻറ അടുത്ത ഘട്ടം ജൂൺ 21ന് തുടങ്ങും. 45 വയസ്സും അതിന് മുകളിലും പ്രായമുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്സിനേഷൻ നൽകുക.
കഴിഞ്ഞ ഡിസംബർ 27നാണ് ഒമാനിൽ വാക്സിനേഷന് തുടക്കമായത്. ഡിസംബർ 27 മുതൽ ജൂൺ ഏഴുവരെ മൊത്തം 3.35 ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 9.3 ശതമാനമാണ് ഇതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിവിധ വിഭാഗങ്ങളിലുള്ളവർക്ക് നിലവിൽ കുത്തിവെപ്പ് നടന്നുവരുകയാണ്. മേയ് 26 മുതൽ ആരംഭിച്ച കാമ്പയിനിെൻറ ഭാഗമായി വിവിധ വിഭാഗങ്ങളിലുള്ളവർക്ക് കുത്തിവെപ്പ് നൽകി വരുന്നുണ്ട്. ജനറൽ ഡിപ്ലോമ സ്റ്റുഡൻറ്സ്, റോയൽ ഒമാൻ പൊലീസ്, സുൽത്താൻ സായുധസേന തുടങ്ങിയ സുരക്ഷ വിഭാഗങ്ങൾ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് ജൂൺ 21നുള്ളിൽ വാക്സിനേഷൻ പൂർത്തിയാകും.
ഇതിനു പുറമെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ വാക്സിൻ ലഭ്യമാക്കുന്നതും ഈ ഘട്ടത്തിൽ ഉൾപ്പെടുന്നതാണ്. മൂന്നാംഘട്ട കുത്തിവെപ്പ് ജൂലൈ പകുതി മുതലാണ് തുടങ്ങുക. ഹയർ എജുക്കേഷൻ വിദ്യാർഥികൾക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.