മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനങ്ങളിലൊന്നായ യൂനിമണി എക്സ്ചേഞ്ച് റൂവി ലുലു സൂഖിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു. കമ്പനി ഡയറക്ടർ ടോണി ജോർജ് അലക്സാണ്ടർ ബ്രാഞ്ച് ഉദ്ഘാടനം നിർവഹിച്ചു. സി.ഇ.ഒ എം.പി ബോബനും മറ്റു അതിഥികളും സന്നിഹിതരായിരുന്നു. ഇൻസറ്റൻറ് പണമയക്കൽ, വിദേശനാണ്യ വിനിമയം, യൂട്ടിലിറ്റി പേമെൻറ് എന്നിവയടക്കം വിവിധ സേവനങ്ങൾ സ്ഥാപനത്തിൽ ലഭ്യമാണ്. ഞായർ മുതൽ വ്യാഴം വരെ രാവിലെ 9.30മുതൽ രാത്രി 9.30വരെ സേവനം ലഭ്യമാണ്.
വെള്ളിയാഴ്ചകളിൽ രാവിലെ 9.30മുതൽ ഉച്ച 12 വരെയും ഉച്ച ഒന്നു മുതൽ രാത്രി 9.30വരെയും പ്രവർത്തിക്കും. കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്ക് അനുസൃതമായാണ് പുതിയ ബ്രാഞ്ച് ആരംഭിക്കുന്നതെന്നും ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത സാമ്പത്തിക സേവനങ്ങൾ നൽകാനുള്ള പ്രതിബദ്ധതയാണ് ഇതിനു പ്രചോദനമെന്നും സി.ഇ.ഒ എം.പി ബോബൻ പറഞ്ഞു. ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായ യൂനിമണി ഒമാൻ ആപ് വഴി ഉപഭോക്താക്കൾക്ക് 80 ൽ അധികം രാജ്യങ്ങളിലേക്ക് പണം അയക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.