മസ്കത്ത്: ഒമാനിൽ രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു സ്വദേശിക്കും വിദേശിക്കുമാണ് രോഗം സ് ഥിരീകരിച്ചത്. സ്വദേശി ഇറ്റലിയിലേക്ക് സഞ്ചരിച്ചയാളാണ്. വിദേശി ഏത് രാജ്യക്കാരൻ ആണ് എന്നതടക്കം വിവരങ്ങൾ ലഭ്യമല്ല.
ഇതോടെ ഒമാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. ഇതിൽ 18 പേർ ഇറാനിലേക്ക് യാത്ര ചെയ്തവരും രണ്ട് പേർ ഇറ്റലിയിലേക്ക് യാത്ര ചെയ്തവരുമാണ്. രോഗ വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായി പള്ളികളിൽ പ്രാർഥനാ സമയം കുറക്കുന്നതടക്കം നിർദേശങ്ങൾ ദിവാൻ ഒാഫ് റോയൽ കോർട്ട് ഞായറാഴ്ച പുറത്തുവിട്ടു.
സ്കൂളുകൾക്ക് ഞായറാഴ്ച മുതൽ ഒരുമാസത്തേക്ക് അവധി നൽകിയിട്ടുണ്ട്. ടൂറിസ്റ്റ് വിസക്കും ക്രൂയിസ് കപ്പലുകൾക്കുമുള്ള ഒരു മാസത്തെ വിലക്കും ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.