മസ്കത്ത്: ഒമാനിലെ ഹഫീത് അതിർത്തി വഴി വാഹനത്തിൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച രണ്ട് ഇന്ത്യക്കാർ പിടിയിൽ. 600 ലധികം പാക്കറ്റ് പുകയില ഉൽപന്നങ്ങൾ, നിയന്ത്രിത സിഗരറ്റുകൾ, ഇലക്ട്രോണിക് ഹുക്കകൾ തുടങ്ങിയവയാണ് ഇവർ കടത്താൻ ശ്രമിച്ചത്. വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു വസ്തുക്കൾ.
ഹഫീത് പോർട്ട് കസ്റ്റംസാണ് ഇവരുടെ ശ്രമം പരാജയപ്പെടുത്തിയത്. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരുന്നതായി ഒമാൻ കസ്റ്റംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.