റോയൽ ഒമാൻ പൊലീസ് പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി രണ്ട് വിദേശികൾ പിടിയിൽ
മസ്കത്ത്: മയക്കുമരുന്നുമായി രണ്ട് വിദേശികളെ തെക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. 22 കിലോയിലധികം ഹഷീഷ്, ക്രിസ്റ്റൽ മെത്ത്, മോർഫിൻ, മരിജുവാന, 2600ലധികം സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തു.
തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.