പിടിച്ചെടുത്ത മയക്കുമരുന്ന്
Posted On
date_range Updated On
date_range 500 കിലോ മയക്കുമരുന്നുമായി രണ്ട് വിദേശികൾ പിടിയിൽ
മസ്കത്ത്: 500 കിലോയിലധികം മയക്കുമരുന്നുമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് ഏഷ്യക്കാരായ രണ്ട് ആളുകെള പിടികൂടിയത്. 440 കിലോ ഒാപിയം, 133 കിലോ ഹഷീഷുമാണ് ഇവരിൽനിന്ന് പിടികൂടിയത്. മറ്റൊരു സംഭവത്തിൽ ഭിക്ഷാടനത്തിനും നിയമലംഘനത്തിനും ആറുപേരെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചു വരുകയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.