സുൽത്താൻ ഹൈതം ബിൻതാരിഖും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും ടെലിഫോൺ ചർച്ച നടത്തി

മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ ടെലിഫോണിൽ ചർച്ച നടത്തി. ഞായറാഴ്ച നടന്ന ഫോൺ സംഭാഷണത്തിൽ ഇരുനേതാക്കളും ഒമാൻ -ഫ്രാൻസ് ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ദേശീയ, അന്തർദേശീയ തലങ്ങളിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചതായി ഒമാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം അവലോകനം ചെയ്ത നേതാക്കൾ, വിവിധ മേഖലകളിൽ സഹകരണം കൂടുതൽ വ്യാപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള സാധ്യതകൾ ആരാഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ പ്രധാന വിഷയങ്ങളിൽ ഇരുവരും കാഴ്ചപ്പാടുകൾ പങ്കുവെച്ചു. മേഖലയിലും ആഗോളതലത്തിലും സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനായി നയതന്ത്ര ശ്രമങ്ങൾ ശക്തമായി തുടരേണ്ടതിന്റെയും ഊർജ്ജിതമാക്കേണ്ടതിന്റെയും അനിവാര്യത ഇരുവരും സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Sultan Haitham bin Tariq and French President Macron held a telephone conversation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.