സലാലയിൽ ഞായറാഴ്ച ആരംഭിിച്ച രണ്ടാമത് ദോഫാർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് 

ദോഫാർ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് പ്രൗഢതുടക്കം

മസ്കത്ത്: രണ്ടാമത് ദോഫാർ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഞായറാഴ്ച സലാലയിൽ തുടക്കമായി. സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെയും ദോഫാർ മുനിസിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ചലച്ചിത്രോത്സവം അരങ്ങേറുന്നത്. അന്താരാഷ്ട്ര തലത്തിൽ ഒമാന്റെ സാംസ്കാരിക സാന്നിധ്യം ശക്തമാക്കുക, ചലച്ചിത്ര വ്യവസായത്തിന് പിന്തുണ നൽകുക, ഒമാനിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്ന മേളയിൽ ഇത്തവണത്തെ ചലച്ചിത്ര മേളയിൽ ഒമാൻ, ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഇറാഖ്, ഫലസ്തീൻ, ഈജിപ്ത്, മൊറോക്കോ, ലിബിയ, ഇറാൻ, ദക്ഷിണ കൊറിയ, ഇംഗ്ലണ്ട്, സ്പെയിൻ, റഷ്യ, പോർച്ചുഗൽ തുടങ്ങി 16 രാജ്യങ്ങളിൽ നിന്നുള്ള 32 ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. മേളയുടെ ഭാഗമായി കുവൈത്തിൽ നിന്നുള്ള പ്രശസ്ത നടി ഹയ അബ്ദുൽ സലാം, ഈജിപ്ഷ്യൻ താരം ബുഷ്റ അഹമ്മദ് റസ്സ എന്നിവരെയും ഒമാനിലെ പ്രമുഖരായ ഹിലാൽ ബിൻ അബ്ദുല്ല അൽ അറൈമി, അബ്ദുല്ല അൽ സബാഹ്, സലാഹ് ബിൻ സുലൈമാൻ ബൈത് ഉബൈദ്, സലിം അൽ അംറി എന്നിവരെയും ഇത്തവണ ആദരിക്കും.

Tags:    
News Summary - Dhofar International Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.