Posted On
date_range Updated On
date_range തെറ്റായ ദിശയിൽ വാഹനമോടിച്ചു; ട്രക്ക് ഡ്രൈവർ പിടിയിൽ
മസ്കത്ത്: തെറ്റായ ദിശയിൽ വാഹനമോടിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റ് ആദം വിലായത്തിലെ ഇരട്ടപ്പാതയിലെ ഗതാഗതത്തിന്റെ എതിർദിശയിലായിരുന്നു ഇയാൾ വാഹനമോടിച്ചത്. ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഏഷ്യൻ പൗരനായ ട്രക്ക് ഡ്രൈവറെ ദാഖിലിയ ഗവർണറേറ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.