Posted On
date_range Updated On
date_range ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി സലാലയിൽ നിര്യാതനായി
സലാല: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി സലാലയിൽ നിര്യാതനായി. നെല്ലനാടിലെ ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ (57) ആണ് തിങ്കളാഴ്ച രാത്രി താമസ സ്ഥലത്ത് മരിച്ചത്.
ദീർഘനാളായി സലാല ചൗക്കിൽ വാച്ച് റിപ്പയർ കട നടത്തിവരികയായിരുന്നു. ഭാര്യ: മഞ്ജു. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.