????? ???????? ???????????? ????????????????

മസ്​കത്തിൽ കടുത്ത യാത്രാ നിയന്ത്രണം; മത്ര പൂർണമായും അടച്ചു

മസ്​കത്ത്​: കോവിഡ്​ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മസ്​കത്ത്​, റൂവി ഭാഗങ്ങളിൽ ബുധനാഴ ്​ച കടുത്ത യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. കൂടുതൽ രോഗബാധ റിപ്പോർട്ട്​ ചെയ്​ത മത്ര മേഖലയിലേക്കുള്ള റോഡുകൾ പൂർണമായും അടച്ചിട്ടുണ്ട്​. ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ അടിസ്​ഥാന ആവശ്യങ്ങൾക്ക്​ മാത്രമുള്ള വാഹനങ്ങൾക്ക്​ മാത്രമാകും മത്രയിലേക്ക്​ പ്രവേശനം അനുവദിക്കുകയെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.

ഹമരിയ, ദാർസൈത്ത്​, വാദി കബീർ, അൽ ബുസ്​താൻ എന്നിവിടങ്ങളിലും ചെക്ക്​പോയിൻറുകൾ ഏർപ്പെടുത്തി ബുധനാഴ്​ച രാവിലെ മുതൽ ഗതാഗതം തടഞ്ഞു. ഇതേതുടർന്ന്​ മസ്​കത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ വലിയ ഗതാഗത കുരുക്കാണ്​ ഉണ്ടായത്​.

ജോലിക്ക്​ പോകുന്നവരോട്​ അത്യാവശ്യമായി എത്തേണ്ടവരാണെന്ന്​ കാണിച്ചുള്ള ഒാഫീസിൽ നിന്നുള്ള കത്ത്​ ആവശ്യപ്പെട്ടതായി അൽ ഖുവൈറിൽ ജോലി ചെയ്യുന്ന അസീസ്​ പറഞ്ഞു. തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷം ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ്​ അടിയന്തിര ആവശ്യങ്ങൾക്കുള്ളവരെ മാത്രമാണ്​ കടത്തിവിട്ടത്​.

Tags:    
News Summary - trafic restrictions in muscat -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.