മസ്കത്ത്: ദക്ഷിണാഫ്രിക്കയിൽനിന്ന് രാജ്യത്തേക്ക് തപാൽ പാർസൽ വഴി കഞ്ചാവ് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് അധികൃതർ തടഞ്ഞു. നാർകോട്ടിക് ഡ്രഗ്സിനും ലഹരി പദാർഥങ്ങൾക്കുമെതിരായ ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനാണ് കടത്ത് പിടികൂടുന്നത്. ബാറ്ററി ചാർജറിൽ ഒളിപ്പിച്ച നിലയിലായിരുന്നു 5.5 കിലോഗ്രാം തൂക്കംവരുന്ന കഞ്ചാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.