മസ്കത്ത്: സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള വിനോദസഞ്ചാര വകുപ്പിെൻറ ശ്രമങ്ങൾ ഫലം കാണുന്നു. കഴിഞ്ഞവർഷം ഒമാനിൽ എത്തിയത് 30 ലക്ഷത്തിലേറെ സഞ്ചാരികളാണ്. 2015നെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 15 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. ഇൗ സാഹചര്യം തുടർന്നാൽ 2020ഒാടെ സഞ്ചാരികളുടെ എണ്ണം 40 ലക്ഷം കടക്കാനിടയുണ്ടെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു.
വിനോദയാത്രക്ക് എത്തിയവർ ചെലവഴിച്ച തുകയിലും കാര്യമായ വർധനയുണ്ട്. 318 ദശലക്ഷം റിയാലാണ് മൊത്തം സഞ്ചാരികൾ ചെലവഴിച്ചത്. ഇൗ തുകയിൽ അധികവും ലഭിച്ചത് ഹോട്ടൽ മേഖലക്കാണ്. 118.8 ദശലക്ഷം റിയാലാണ് ഹോട്ടൽ മേഖലക്ക് ലഭിച്ചത്. വ്യോമയാനമേഖലയിൽ ചെലവിട്ട 82.8 ദശലക്ഷം റിയാലിെൻറ സിംഹഭാഗവും ലഭിച്ചതാകെട്ട ഒമാൻ എയറിനുമാണ്. ഭക്ഷണ സാധനങ്ങൾക്ക് 47.4 ദശലക്ഷവും ഷോപ്പിങ്ങിന് 35.4 ദശലക്ഷവും ഗതാഗത മേഖലയിൽ 20.7 ദശലക്ഷം റിയാലും സഞ്ചാരികൾ ചെലവിട്ടതായി ദേശീയ സ്ഥിതി വിവരമന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.
രാജ്യത്തിെൻറ സാമ്പത്തിക-സാമൂഹിക വികസനത്തിന് ഗതിവേഗം പകരാൻ ടൂറിസം, ഹോട്ടൽ മേഖലക്ക് ഏറെ പങ്കുവഹിക്കാൻ സാധിക്കുമെന്നതിെൻറ ഉദാഹരണമാണ് ഇൗ കണക്കുകളെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സ്വദേശികൾക്ക് തൊഴിലവസരങ്ങൾക്ക് പുറമെ ചെറുകിട-ഇടത്തരം വ്യവസായ മേഖലക്കും കരകൗശല മേഖലക്കുമെല്ലാം നിരവധി അവസരങ്ങളും ടൂറിസം മേഖല ഒരുക്കുന്നു. സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ വിസാ നടപടികൾ ലഘൂകരിക്കൽ, ഹോട്ടൽ മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കൽ, പുതിയ വിമാന സർവിസുകൾ ആരംഭിക്കൽ തുടങ്ങിയ നടപടികളും വിനോദസഞ്ചാര മന്ത്രാലയം സ്വീകരിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.