മസ്കത്ത്: ദേശീയദിനത്തിെൻറയും നബിദിനത്തിെൻറയും അവധി ആരംഭിച്ചതോടെ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. അഞ്ചു ദിവസത്തെ അവധിയാഘോഷങ്ങൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. യു.എ.ഇയിൽ ദേശീയദിന അവധി ആരംഭിച്ചതിനാൽ നിരവധി സഞ്ചാരികൾ ഒമാനിലേക്ക് ഒഴുകുന്നുണ്ട്. ഇത് ഒമാൻ-യു.എ.ഇ അതിർത്തിയിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായി. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാൽ അതിർത്തിയിൽ മണിക്കൂറുകൾ കെട്ടിക്കിടക്കേണ്ടിവന്നതായി വ്യഴാഴ്ച രാത്രി ഒമാനിലെത്തിയ മലയാളി കുടുംബം പറയുന്നു.
ഉച്ചയോടെ യു.എ.ഇയിൽനിന്ന് പുറപ്പെട്ട ഇവർ രാത്രി ഏെറ വൈകിയാണ് റൂവിയിലെ ബന്ധുവിെൻറ താമസസ്ഥലത്തെത്തിയത്. അവധിയാഘോഷിക്കാൻ ഒമാനിൽനിന്നും നിരവധി പേർ യു.എ.ഇയിലേക്കും പോയിട്ടുണ്ട്. അതേസമയം, മുൻകാലങ്ങളെ അപേക്ഷിച്ച് അവധിയാഘോഷിക്കാൻ രാജ്യത്തിെൻറ പുറത്ത് പോവുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അവധിക്കാലത്ത് വിമാന യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനയൊന്നുമില്ലെന്ന് ട്രാവൽ ഏജൻസികളും പറയുന്നു. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് തിരക്കനുഭവപ്പെട്ടത്.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ശൈത്യകാല അവധി ഡിസംബർ അവസാനത്തിൽ ആരംഭിക്കാനിരിക്കെ പലരും യാത്ര ഡിസംബർ അവസാനത്തേക്ക് മാറ്റിവെച്ചതും പ്രാദേശിക വിനോദസഞ്ചാര േകന്ദ്രങ്ങളിലെ തിരക്കിന് കാരണമാവുന്നുണ്ട്. വാദി ബനീ ഖാലിദിൽ മാത്രം വെള്ളിയാഴ്ച 3287 പേർ എത്തിയതായി ഒമാൻ ടൂറിസം മന്ത്രാലയം അറിയിച്ചു. ഇതിൽ 1271 പേർ ഏഷ്യൻ വംശജരാണ്. അതോടൊപ്പം, ഇന്ത്യൻ സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷയും ആരംഭിക്കുകയാണ്.
ചെലവ് ചുരുക്കലിെൻറ ഭാഗമായും പലരും ഒമാന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ പരമാവധി ചെലവ് ചുരുക്കാനാണ് പൊതുവെ പ്രവാസികളും സ്വദേശികളും ശ്രമിക്കുന്നത്. ഒമാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദർശനങ്ങൾ ചെലവുകുറഞ്ഞതായതിനാലാണ് ഇൗ കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നത്. ഒമാനിലെ പാർക്കുകളിലൊന്നും പ്രവേശന നിരക്കുകളില്ലാത്തതും സന്ദർശകർക്ക് അനുഗ്രഹമാണ്. അതിനാൽ ഒമാൻ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അവധി ആഘോഷം ഏറെ ചെലവുകുറഞ്ഞതാണ്.
ഇതിനാൽ കുടുംബങ്ങളും കൂട്ടായ്മകളും പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രകൾക്ക് ഒരുക്കം കൂട്ടുകയാണ്. അതിനാൽ, ശനിയാഴ്ച മുതൽ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വർധിക്കും. ഒമാനിലെ വിവിധ പാർക്കുകളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. കുടുംബങ്ങളും കൂട്ടായ്മകളുമായി എത്തുന്നവർ കായികവിനോദങ്ങളിലും കളികളിലും ഏർപ്പെടുന്നത് പാർക്കുകളെ ജീവസുറ്റതാക്കുന്നുണ്ട്. പാർക്കുകളിൽ കളികൾക്ക് നിയന്ത്രണമുണ്ടെങ്കിലും പലരും ക്രിക്കറ്റടക്കമുള്ള കളികളിൽ ഏർപ്പെടുന്നുണ്ട്. കുടുംബസമേതം എത്തുന്ന പലരും ഭക്ഷണം വീടുകളിൽനിന്ന് തയാറാക്കി െകാണ്ടുവന്ന് പാർക്കുകളിൽ വെച്ചാണ് കഴിക്കുക. ഒമാനിൽ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്കിന് കാരണമാവുന്നുണ്ട്. മിതമായ തണുപ്പും ചൂടുമാണ് ഒമാനിൽ അനുഭവപ്പെടുന്നത്. ഇൗ സുഖകരമായ കാലാവസ്ഥ യാത്രക്കും വിനോദങ്ങൾക്കും ഏറെ അനുയോജ്യമാണ്. കാലാവസ്ഥ അനുകൂലമായതോടെ യൂറോപ്യൻ സന്ദർശകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. മത്രയിൽ വിനോദസഞ്ചാര കപ്പലുകൾ നങ്കൂരമിടാൻ തുടങ്ങിയതും വിനോദ സഞ്ചാര മേഖലയിൽ ഉണർവ് പകരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.