ആരോഗ്യ മന്ത്രാലയം പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്‌മെന്‍റ് ഡയറക്ടർ ജനറൽ ഡോ. മുഹാന ബിൻ നാസർ അൽ മസ്‌ലാഹി സലാലയിലെ ബദർ അൽ സമ ആശുപത്രി സന്ദർശിച്ചപ്പോൾ

ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സലാല ബദർ അൽ സമ സന്ദർശിച്ചു

മസ്കത്ത്​: ആരോഗ്യ മന്ത്രാലയം പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്‌മെന്‍റ് ഡയറക്ടർ ജനറൽ ഡോ. മുഹാന ബിൻ നാസർ അൽ മസ്‌ലാഹി സലാലയിലെ ബദർ അൽ സമ ആശുപത്രി സന്ദർശിച്ചു. അദ്ദേഹത്തോടൊപ്പം ദോഫാർ റീജിയണിലെ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്‌മെന്‍റ് ഡയറക്ട് ജനറൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ യഫായിയും കൂടെയുണ്ടായിരുന്നു. ഇരുവരെയും ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ്​ ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉപ്പള സ്വീകരിച്ചു. 15ാം വാർഷികത്തോടനുബന്ധിച്ച് സലാലയിലെ ബദർ അൽ സമ ഹോസ്പിറ്റലിന്‍റെ ടീമിനെ ഇരുവരും അഭിനന്ദിച്ചു.

ഖരീഫ്​ സീസണിലെ രോഗങ്ങളെ നേരിടാനായി ഹോസ്​പിറ്റലിൽ കൂടുതൽ ഡോക്​ടർമാരെയും നഴ്‌സുമാരെയും ഉൾപ്പെടുത്തൽ, ശേഷി വർധിപ്പിക്കുക എന്നീ കാര്യങ്ങളെ കുറിച്ച്​ ഡോ. മുഹന ബിൻ നാസർ അൽ മസ്‌ലാഹിക്ക്​ അബ്ദുൽ ലത്തീഫ് ഉപ്പള വിശദീകരിച്ചു. ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ഖരീഫ് ദോഫാർ ഫെസ്റ്റിവലിന്‍റെ ഔദ്യോഗിക മെഡിക്കൽ പങ്കാളിയാണ് ബദർ അൽ സമ ഗ്രൂപ്പ് ഹോസ്പിറ്റൽസ് എന്നും, ഖരീഫ് ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ വേദിയായ ഇത്തീൻ സ്‌ക്വയറിൽ സമ്പൂർണ ക്ലിനിക്ക് നടത്തുന്നുണ്ടെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു.

ഖരീഫ് സീസണിൽ ആരോഗ്യ സംരക്ഷണ സേവനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി സ്വീകരിച്ച നടപടികളിൽ ഡോ. മുഹന ബിൻ നാസർ അൽ മസ്‌ലാഹി സംതൃപ്തി രേഖപ്പെടുത്തി. സലാലയിലെ ബദർ അൽ സമാ ഹോസ്പിറ്റൽ നിരവധി സ്പെഷ്യാലിറ്റികളിൽ നൽകുന്ന സൗകര്യങ്ങളെയും സേവനങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

സമീപകാലത്ത്​ നേടിയ ഓസ്‌ട്രേലിയൻ കൗൺസിൽ ഓൺ ഹെൽത്ത്‌കെയർ സ്റ്റാൻഡേർഡ്‌സ് (എ.സി.എച്ച്.എസ്) ഇന്റർനാഷണലിന്‍റെ ഹെൽത്ത് കെയർ അക്രഡിറ്റേഷനെക്കുറിച്ച് സലാലയിലെ ബദർ അൽ സമാ ഹോസ്പിറ്റലിന്റെ ബ്രാഞ്ച് മേധാവി അബ്ദുൽ അസീസ് ആലക്കാട്ട് വിശദീകരിച്ചു. ആരോഗ്യമേധലയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്‍റെ പ്രാധാന്യത്തെകുറിച്ച്​ അടിവരയിട്ടു പറഞ്ഞ ഡോ. മുഹന ബിൻ നാസർ അൽ മസ്‌ലാഹി ഒമാനിലെ പൗരന്മാരുടെയും താമസക്കാരുടെയും മികച്ച താൽപ്പര്യം ലക്ഷ്യമിട്ടുള്ള കൂടുതൽ സംരംഭങ്ങൾ നമ്മൾ ഒരുമിച്ച് എടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ദിശയിൽ ബദർ അൽസമ എടുത്ത സംരംഭങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ഹോസ്​പിറ്റൽ സന്ദർശിച്ചതിന് ഡോ. മുഹന ബിൻ നാസർ അൽ മസ്‌ലാഹി, ഡോ. മുഹമ്മദ് അബ്ദുല്ല അൽ യഫായി എന്നിവരോട് അബ്ദുൽ ലത്തീഫ് ഉപ്പള നന്ദി പറഞ്ഞു. 

Tags:    
News Summary - Top officials of the Ministry of Health visited Salalah Badr Al Sama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.