Posted On
date_range Updated On
date_range കോവിഡ്: തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി ഒമാനിലെ നിസ്വയിൽ മരിച്ചു. ചാവക്കാട് വടക്കേക്കാട് സ്വദേശി പിലാക്കാടയിൽ മൊയ്തീെൻറ മകൻ ഖലീൽ (55) ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് രണ്ട് ആഴ്ചയോളമായി നിസ്‌വ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. റാണി ജ്യൂസ് കമ്പനിയിൽ ഏരിയ സെയിൽസ് മാനേജറായിരുന്നു. മുമ്പ് മസൂൺ ഡയറി, യൂണിക എന്നീ കമ്പനികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആയിഷ മാതാവും ഷമീന ഭാര്യയുമാണ്. മക്കൾ: സിനാൻ, ഹനാൻ, ഹാനിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.