ഇന്ത്യൻ നാഷനൽ ഡിഫൻസ് കോളജ് പ്രതിനിധി സംഘം ഒമാൻ സന്ദർശിച്ചു

മസ്‌കത്ത്: ഇന്ത്യൻ നാഷണൽ ഡിഫൻസ് കോളജിൽ (എൻ.ഡി.സി.) നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ഒമാനിൽ സന്ദർശനം നടത്തി. പഠനയാത്രയുടെ ഭാഗമായുള്ള സന്ദർശനത്തിൽ എൻ.ഡി.സി. സീനിയർ ഡയറക്ടിങ് സ്റ്റാഫ് (എയർ) എയർ വൈസ് മാർഷൽ മനീഷ് വസന്ത്കുമാർ പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘം മസ്‌കത്തിലെ വിവിധ ഉന്നത ഉദ്യോഗസ്ഥരുമായും സ്ഥാപനങ്ങളുമായും കൂടിക്കാഴ്ചകൾ നടത്തി.

ഒമാൻ കൗൺസിൽ ആസ്ഥാനത്തെത്തിയ സംഘം മജ്‌ലിസുദ്ദൗല, മജ്‌ലിസുശ്ശൂറ എന്നിവ സന്ദർശിക്കുകയും അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. തുടർന്ന് സുൽത്താന്റെ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുള്ള ബിൻ ഖമീസ് അൽ റൈസിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഇന്ത്യ-ഒമാൻ ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ വിഷയങ്ങൾ ചർച്ചയായി.

 ഒമാൻ നാഷണൽ ഡിഫൻസ് കോളജ് കമാൻഡന്റ് റിയർ അഡ്മിറൽ അലി അബ്ദുല്ല അൽ ഷിദിയുമായും ഇന്ത്യൻ സംഘം ചർച്ച നടത്തി. ഇരു രാജ്യങ്ങളിലെയും പ്രതിരോധ കോളജുകൾ തമ്മിലുള്ള സംയുക്ത പരിശീലനം, അക്കാദമിക് സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ കൂടിക്കാഴ്ചയിൽ പങ്കുവെച്ചു.

ഡിപ്ലോമാറ്റിക് അക്കാദമി ഓഫ് ഒമാൻ, പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ ഇക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് (ഒപാസ്) എന്നിവയുടെ ഭാരവാഹികളുമായും പ്രതിനിധി സംഘം ഫലപ്രദമായ ചർച്ചകൾ നടത്തി.

Tags:    
News Summary - Indian National Defence College delegation visits Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.