Posted On
date_range Updated On
date_range വിസിറ്റ് വിസയിലെത്തിയ തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
നിസ്‌വ: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. പുന്നയൂർക്കുളം ചെമ്മണ്ണൂർ നെരിയമ്പുള്ളി വീട്ടിൽ മൊയ്തുട്ടി (66) ആണ് നിസ്‌വയിൽ മരിച്ചത്. നേരത്തെ ഒമാനിൽ ഉണ്ടായിരുന്ന മൊയ്തുട്ടി കഴിഞ്ഞ ദിവസമാണ് വിസിറ്റ് വിസയിൽ ഒമാനിലെ എത്തിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പിതാവ്: ഏനു. മാതാവ്: ഖദീജ കാഞ്ഞിരക്കടവത്ത്. ഭാര്യ: ഉമ്മാച്ചു. മക്കൾ: നജ്മൽ, നൂറിയ, നൗഫിയ, നസ്‌ബ.
നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഐ.സി.എഫിന്റെയും ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാന്‍റെയും നേതൃത്വത്തിൽനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.