തൃശൂർ സ്വദേശി മസ്കത്തിൽ നിര്യാതനായി

മസ്കത്ത്​: തൃശൂർ വല്ലച്ചിറ പറക്കൻ ഹൗസിൽ പി.പി. ജോസഫിന്‍റെ മകൻ പീറ്റർ ജോസഫ് (30) മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. റൂവി എം.ബി.ഡി ഏരിയയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ അനൂപ ജോണി യൻകുലിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാരിയാണ്​. മാതാവ്​: മറീന ജോസഫ്​. സഹോദരി: ആനി.

മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി വല്ലച്ചിറ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - thrissur native died in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.