ഒമാനിലെ സാമൂഹ്യപ്രവർത്തകനായിരുന്ന തൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

മസ്കത്ത്: ഒമാനിലെ നിസ്വയിൽ സാമൂഹ്യപ്രവർത്തകനും കലാ സാംസ്‌കാരികപ്രവർത്തനങ്ങളിലും നിറ സാനിധ്യമായിരുന്ന എം.കെ. സിദ്ധിക്ക് (56) കുവൈത്തിൽ നിര്യാതനായി. വെള്ളിയാഴ്ച വൈകീട്ട് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

കുവൈത്തിലും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. തൃശൂർ കേച്ചേരി തലക്കാട്ടുകാര സ്വദേശിയാണ്. ഭാര്യ: ഫൗസിയ, മക്കൾ: സഫ്ദർ സിദ്ധിക്ക് (യു.കെ), സിനാൻ സിദ്ധിക്ക്.

മൂന്ന് പതിറ്റാണ്ടോളം പ്രവാസജീവിതം നയിച്ച ഇദ്ദേഹം സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാനും അവർക്ക് സഹായമെത്തിക്കാനും കർമനിരതമായിരുന്നു. നിസവയിലെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു. നിസ്‍വയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾക്കും നേതൃത്വപരമായ ഇടപെടൽ നടത്തിയിരുന്നു കഴിഞ്ഞ ഒരു വർഷമായി കുവൈത്തിൽ ജോലിചെയ്തുവരികയായിരുന്നു.

Tags:    
News Summary - Thrissur Native Died in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.