മസ്കത്ത്: പ്രയാസകരമായ ചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി തൃശൂര്‍ അസോസിയേഷന് മസ്കത്ത്. ‘കൂള്‍ എയ്ഡ് 202’ എന്ന പേരില്‍ സംഘടിപ്പിച്ച പ്രത്യേക സാമൂഹിക സേവന പരിപാടി ശ്രദ്ധേയമായി. അല്‍ അന്‍സബ്, ഗാല തുടങ്ങിയ പ്രദേശങ്ങളിലെ ജോലിസ്ഥലങ്ങളിലെത്തി, തൊഴിലാളികള്‍ക്ക് ദാഹജലവും ജ്യൂസും പഴങ്ങളും മോരും സ്നാക്സും ശീതള പാനീയങ്ങളും അടങ്ങിയ 250ല്‍ പരം കിറ്റുകള്‍ വിതരണം ചെയ്തു.
കണ്‍വീനര്‍മാരായ ജിബ് ഉസ്മാന്, സുശീലന്, പ്രസിഡന്റ് ജയശങ്കര്‍ പാലിശ്ശേരി, ജനറല്‍ സെക്രട്ടറി വാസുദേവന്‍ തളിയറ, ട്രഷറര്‍ മുഹമ്മദ് അലി, സാമൂഹിക ക്ഷേമ വകുപ്പ് ജനറല്‍ സെക്രട്ടറി ബിജു അമ്പാടി എന്നിവര്‍ നേതൃത്വം നല്കി.സുനീഷ്, ഷൈജു, ക്ലിന്റ്, വിനോദ് ഡേവിസ് കൊള്ളന്നൂര്‍, ശ്യം കോമത്, ഷൈജു വേതോട്ടില്‍, അല്‍ത്താഫ് സനൂപ്, സുധീഷ് തുടങ്ങിയ നിരവധി അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പരിപാടി മികച്ച രീതിയില്‍ വിജയകരമായി നടന്നു.ചൂടിനിടെ തൊഴില്‍ ചെയ്യുന്ന സഹോദരന്മാര്ക്ക് ആശ്വാസമാകുന്ന വിധത്തില്‍, തൃശൂര്‍ അസോസിയേഷന് മസ്കത്ത് സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു മാതൃക കൂടി തീര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.