മസ്കത്തിൽ തൃക്കരിപ്പൂർ ഫെസ്റ്റ്‌ 2022

മസ്കത്ത്: തൃക്കരിപ്പൂർ കെ.എം.സി.സി തൃക്കരിപ്പൂർ ഫെസ്റ്റ് 2022ഉം മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. മസ്കത്തിലെ വിവിധ ഏരിയകളിലുള്ള തൃക്കരിപ്പൂർ മണ്ഡലത്തിലെ നൂറുകണക്കിന് കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും നിരവധി കലാമത്സരങ്ങൾ സംഘടിപ്പിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.

തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ശരീഫ് പുറപ്പാട് അധ്യക്ഷതവഹിച്ചു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി റഹീം വെറ്റല്ലൂർ, ട്രഷറർ പി.ടി.കെ. ഷമീർ, മസ്കത്ത് കെ.എം.സി.സി ഹരിത സാന്ത്വനം ചെയർമാൻ മുജീബ് കടലുണ്ടി, കെ. കുഞ്ഞഹമ്മദ്, ഇസ്മായിൽ, ഹുസൈൻ ഹാജി, ഷമീർ പാറയിൽ, റഫീഖ് ശ്രീകണ്ഠപുരം, സലാം ഹാജി, മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.

സുബൈർ മാഹി കലാപരിപാടികൾ നിയന്ത്രിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് എൻ. സ്വാഗതവും സുലൈമാൻ കുട്ടി നന്ദിയും പറഞ്ഞു. 'ലവ് യുവർ സെൽഫ്' എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് റിസ്‌വാന അബ്ദുൽ സലാം ക്ലാസ് എടുത്തു. കലാ കായിക പരിപാടിയിൽ പങ്കെടുത്ത വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.



Tags:    
News Summary - Thrikaripur Fest organized by Thrikaripur KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.