ഒമാനിൽ വാഹനാപകടം: മൂന്ന്​ മലയാളികൾ മരിച്ചു 

മസ്​കത്ത്​: ഒമാനിലെ സുഹാറിൽ വെള്ളിയാഴ്​ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ മൂന്നു​ മലയാളികൾ മരിച്ചു. പത്തനംതിട്ട സ്വദേശികളായ രജീഷ്​, സുകുമാരൻ നായർ, കണ്ണൂർ സ്വദേശി ഷജീന്ദ്രൻ എന്നിവരാണ്​ മരിച്ചത്​.ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ താമസിക്കുന്നവരാണ്​ മരിച്ചവരെല്ലാം​.മരിച്ചവരെല്ലാം​. ഇവരടക്കം 15 മലയാളികൾ സഞ്ചരിച്ച മിനി ബസ്​ ഇബ്രി-സുഹാർ റോഡിൽ വാദി ഹിബിയിൽ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു. 

ബാക്കി 12 പേർക്ക്​ അപകടത്തിൽ പരിക്കുണ്ട്​. ഇവർ സുഹാർ ആശുപത്രിയിൽ ചികിത്സയിലാണ്​. ‘ഹരേ കൃഷ്​ണ’ പ്രസ്​ഥാനവുമായി ബന്ധപ്പെട്ട പരിപാടിക്ക്​ ഇബ്രിയിൽനിന്ന്​ സുഹാറിലേക്ക്​ പോവുകയായിരുന്നു ബസിലുണ്ടായിരുന്നവർ. മല​മ്പ്രദേശമായ വാദി ഹിബിയിൽ ശക്​തമായ കാറ്റിനെ തുടർന്നാണ്​ ബസ്​ മറിഞ്ഞതെന്ന്​ പറയപ്പെടുന്നു. ബസ്​ ഒന്നിലധികം തവണ മറിഞ്ഞു. ഇബ്രി ആശുപത്രിയിൽ അറ്റകുറ്റപ്പണി ചെയ്യുന്ന ഒനീക്ക എന്ന കമ്പനിയിലെ എ.സി, ഇലക്​ട്രിക്കൽ മെക്കാനിക്കുകളാണ്​ മരിച്ച രജീഷും സുകുമാരൻ നായരും. 

ഇദ്​രീസിൽ ഇലക്​ട്രിക്കൽ കോൺട്രാക്​ട്​ ജോലിക്കാരനാണ്​ ഷജീന്ദ്രൻ. സുഹാറിൽ നിന്ന്​ പൊലീസും ഫയർഫോഴ്​സും എത്തിയാണ്​ മരിച്ചവരെയും അപകടത്തിൽ പരിക്കേറ്റവരെയും ആശുപത്രിയിൽ എത്തിച്ചത്​.

Tags:    
News Summary - Three keralite killed in oman accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.