പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി മൂന്നു വിദേശികൾ പിടിയിൽ
മസ്കത്ത്: മയക്കുമരുന്നുമായി മൂന്നുവിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് കോസ്റ്റ് ഗാർഡ് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 40 കിലോ ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, 19,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ കണ്ടെടുത്തു. പിടിയിലായവർക്കെതിരെ നിയമനടപടികൾ അധികൃതർ പൂർത്തിയാക്കിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.