പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
മസ്കത്ത്: മയക്കുമരുന്നു കൈവശം വെച്ചതിന് മൂന്നുപേരെ തെക്കൻബാത്തിനയിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ആർ.ഒ.പിയുടെ ഡയറക്ടറേറ്റ് ജനറൽ ഫോർ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ്, തെക്കൻ ബാത്തിന പൊലീസുമായി സഹകരിച്ചാണ് ഏഷ്യൻ രാജ്യക്കാരായ ആളുകളെ പിടികൂടുന്നത്. ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, 630ലധികം സൈക്കോട്രോപിക് ഗുളികകൾ എന്നിവ കണ്ടെടുതതു. നിയമനടപടികൾ പൂർത്തീകരിച്ച് വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.