പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range ലഹരിവസ്തുക്കളുമായി മൂന്നുപേർ പിടിയിൽ
മസ്കത്ത്: ലഹരി വസ്തുക്കളുമായി മൂന്ന് വിദേശികളെ വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റു ചെയ്തു. ഏഷ്യൻ പൗരത്വമുള്ള പ്രതികളെ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റാണ് പിടികൂടിയത്. ഇവരിൽനിന്ന് 3,080 ലധികം സൈക്കോട്രോപിക് ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.