Posted On
date_range Updated On
date_range എയർ കണ്ടീഷനിങ് യൂനിറ്റ് മോഷണം; മൂന്നുപേർ അറസ്റ്റിൽ
സുഹാർ: സുഹാർ വിലായത്തിലെ വനിത സ്പോർട്സ് ഹാളിൽനിന്ന് എയർ കണ്ടീഷനിങ് യൂനിറ്റുകൾ മോഷ്ടിച്ച കേസിൽ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ഒമാനി പൗരന്മാരും ഒരു അറബ് പൗരനുമാണ് പിടിയിലായത്.വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഇവരെ പിടികൂടിയത്.മോഷ്ടിച്ച എയർ കണ്ടീഷനിങ് യൂനിറ്റുകൾ സ്ക്രാപ്പ് കടയിലായിരുന്നു ഇവർ വിറ്റത്. അറസ്റ്റിലായവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.