ഈസ്റ്റ് വെനീസ് അസോസിയേഷൻ കൂട്ടായ്മ സലാലയിൽ രൂപവത്കരിച്ചപ്പോൾ
സലാല: സലാലയിലെ ആലപ്പുഴ ജില്ലക്കാരായ പ്രവാസികൾ ചേർന്ന് ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ ആലപ്പുഴ) എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചു. ഡി. ഹരികുമാർ ചേർത്തലയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സി.വി. സുദർശനൻ, സജീബ് ജലാൽ എന്നിവർ ജനറൽ സെക്രട്ടറിമാരും ആനന്ദ് എസ്. പിള്ള ട്രഷററുമാണ്.
വൈസ് പ്രസിഡന്റുമാർ: ഡോ.സാനിയോ മൂസ, ഹരീഷ് കുമാർ, നിയാസ് കബീർ, പ്രമോദ് കുമർ, ശ്രീജി കുമാർ. ജോ. ട്രഷറർ: അജി വാസുദേവ്, സെക്രട്ടറി: രാജേഷ്, മഹാദേവൻ, കെ.ജെ. സമീർ, ജയറാം, ശരത് ബാബു കുട്ടൻ, ലേഡീസ് കോഓഡിനേറ്റർമാർ: പൂർണിമ സന്തോഷ്, മിനി ചന്ദ്രൻ, ശോഭ മുരളി, സുനിത മധുലാൽ, കലാ ആനന്ദ്, സീത മഹാദേവൻ, വിദ്യ എസ് പിള്ള, ആശ ഹരികുമാർ. പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപവത്കരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.