തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: തിരുവനന്തപുരം കല്ലറ പാറമുകൾ സ്വദേശി അമൽ ഭവനിൽ ജയൻ ശശിധരൻനായരുടെ മകൻ അമൽ രാജ് (24) ഒമാനിൽ നിര്യാതനായി. റുസ്താഖ് സനയ്യയിൽ ഗരേജിൽ ജോലി ചെയ്​തുവരികയായിരുന്നു. പതിനഞ്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ലീവ് കഴിഞ്ഞ് നാട്ടിൽനിന്നും തിരിച്ചു വന്നത്.

മാതാവ്: ശാലിനി. ​േ:ആവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി സാമൂഹിക പ്രവർത്തകനും ആക്സിഡൻറ്​സ്​ ആൻഡ്​ ഡിമൈസസ് ഒമാൻ പ്രവർത്തകനായ മൻമധൻ അറിയിച്ചു.

Tags:    
News Summary - Thiruvananthapuram native dies in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.