ഒമാനിൽ ട്രക്ക് കവർന്ന് രൂപമാറ്റം നടത്താനുള്ള ശ്രമത്തിനിടെ മോഷ്ടാക്കൾ അറസ്റ്റിൽ

മസ്കത്ത്: ഒമാനിലെ ബുറൈമിയിൽ ട്രെയിലർ ട്രക്ക് മോഷ്ടിച്ച് കടത്തി രൂപമാറ്റം വരുത്താൻ ശ്രമിച്ച രണ്ട് ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. ബുറൈമിയിൽ നിന്ന് മോഷ്ടിച്ച ട്രെയിലർ പ്രതികൾ മസ്കത്തിലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് വാഹനത്തിന്റെ യഥാർഥ വിവരങ്ങളും അടയാളങ്ങളും മായ്ച്ചുകളഞ്ഞ് തിരിച്ചറിയാൻ സാധിക്കാത്ത വിധം മാറ്റം വരുത്താനായിരുന്നു പ്രതികളു​ടെ ശ്രമമെന്ന് പൊലീസ് വ്യക്തമാക്കി. ട്രെയിലർ കാണാതായതിനെ തുടർന്ന് ഉടമ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. അറസ്റ്റിലായ ഇരുവർക്കുമെതിരെയുള്ള തുടർ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു.

Tags:    
News Summary - Thieves arrested while attempting to steal and transform a truck in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.