Posted On
date_range Updated On
date_range മോഷണം; മുദൈബിയിൽ നാലുപേർ പിടിയിൽ
മസ്കത്ത്: ഫൈബർ ഒപ്റ്റിക് കേബിളുകൾ മോഷ്ടിച്ചതിന് നാല് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുദൈബി വിലായത്തിലെ വാണിജ്യ സ്ഥാപനത്തിൽ നിന്നായിരുന്നു ഏഷ്യൻ വംശജരായ പ്രതികൾ കേബിളുകൾ മോഷ്ടിച്ചിരുന്നത്.
വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലിസ് കമാൻഡാണ് ഇവരെ പിടികൂടുന്നത്. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.