മസ്കത്ത്: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ചൂട് 50 ഡിഗ്രി വരെ എത്തിയേക്കുമെന്ന് നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. അൽ വുസ്ത ഗവർണറേറ്റിലെ ഫഹൂദിലാണ് ഏറ്റവും കൂടുതൽ ചൂട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇവിടെ 49.3 ഗിഡ്രിയാണ് ചൂട്. ഇത് ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ്.
48.8 ഡിഗ്രിയാണ് ഇബ്രിയിലും ഖർന് ആലമിലും ചൂട്. 48.7 ആണ് അൽ സുനീനയിൽ രേഖപ്പെടുത്തിയത്. തെളിഞ്ഞ കാലാവസ്ഥയായിരിക്കും തീരദേശങ്ങളിലൊഴികെ എന്ന് കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, ദോഫാർ ഗവർണറേറ്റിലെ തീരദേശങ്ങളിലും പരിസരത്തെ മലനിരകളിലും മേഘാവൃതമായ അന്തരീക്ഷമുണ്ടാകും. മസ്കത്ത്, അൽ ദഖ്ലിയ, വടക്കൻ അൽ ശർഖിയ, തെക്കൻ അൽ ശർഖിയ ഗവർണറേറ്റുകളിൽ രാവിലെ അങ്ങിങ്ങായി മേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.