സുൽത്താൻ ഹൈതം ബിൻ ത്വാരിഖ്
മസ്കത്ത്: യു.കെയിലെ സ്വകാര്യ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഒമാനില്‍ മടങ്ങിയെത്തി. ഡിസംബർ 14നായിരുന്നു സുൽത്താൻ ഇംഗ്ലണ്ടിലേക്ക് പോയിരുന്നത്. സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞി, ചാൾസ് രാജകുമാരൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഒമാനും യു.കെയും തമ്മിലെ ബന്ധം വിപുലപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു സന്ദർശനം. പ്രാദേശിക, അന്തർദേശീയ രംഗങ്ങളിൽ ഇരുപക്ഷത്തിനും താൽപര്യമുള്ള കാര്യങ്ങളും ചർച്ച ചെയ്തു. പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദി, സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സഈദ്, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ഇംഗ്ലണ്ടിലെ ഒമാൻ അംബാസഡർ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായി എന്നിവരും സുൽത്താനെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.