മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ നിർദേശപ്രകാരം ഇൗ വർഷം 23,000 ഒമാനി പൗരന്മാർക്ക് വീടുവെക്കാൻ സ്ഥലം അനുവദിക്കും. മാർച്ച് അവസാനം വരെയുള്ള മൂന്നു മാസത്തിൽ ആയിരത്തിലേറെ പ്ലോട്ടുകൾ പദ്ധതിയുടെ ഭാഗമായി നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവ അടുത്ത മാസങ്ങളിലായി വിതരണം ചെയ്യും. താമസയോഗ്യമായ ഭൂമി കണ്ടെത്താനുള്ള ആവശ്യം വർധിച്ചതോടെയാണ് പൗരന്മാർക്ക് എളുപ്പത്തിൽ ഭൂമി കണ്ടെത്തി വിതരണം ചെയ്യാൻ പദ്ധതി തയാറാക്കിയതെന്ന് ഒമാൻ ഭവന-നഗര ആസൂത്രണ മന്ത്രാലയം വക്താവ് പറഞ്ഞു. രാജ്യത്ത് പൊതുവിലും മസ്കത്ത് ഗവർണറേറ്റിൽ പ്രത്യേകിച്ചും ഭവന നിർമാണത്തിന് അനുയോജ്യമായ ഭൂമിയുടെ കുറവ് അനുഭവിക്കുന്നുണ്ട്. സുറൂഹ് െറസിഡൻഷ്യൽ പ്രോജക്ട് പോലുള്ള സംയോജിത ഭവനനിർമാണ പദ്ധതികൾ ഈ പ്രശ്നത്തിന് പരിഹാരമാണ്. മിതമായ നിരക്കിൽ ഈ പദ്ധതിയിലൂടെ നല്ലഭവനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. 2017ൽ 31,593 പ്ലോട്ടുകളും 2018ൽ 30,448ഉം 2019ൽ 28,099ഉം കഴിഞ്ഞ വർഷം 13,333ഉം പ്ലോട്ടുകൾ ഒമാനി പൗരന്മാർക്ക് നൽകിയിട്ടുണ്ട്. വിവിധ ഗവർണറേറ്റുകളിലായാണ് സ്ഥലം വിതരണം ചെയ്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.