അസുഖബാധിതനായ സ്വദേശിയെ വിമാനത്തിൽ തിരികെയെത്തിക്കുന്നു
Posted On
date_range Updated On
date_range അസുഖബാധിതനായ സ്വദേശിയെ ഇറാനിൽനിന്ന് തിരികെയെത്തിച്ചു
മസ്കത്ത്: അസുഖബാധിതനായ സ്വദേശിയെ റോയൽ ഒമാൻ എയർഫോഴ്സ് വിമാനത്തിൽ ഇറാനിൽനിന്ന് തിരികെയെത്തിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് ആളെ മസ്കത്തിൽ എത്തിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
സായുധസേന മെഡിക്കൽ വിഭാഗത്തിലെ വിദഗ്ധരും വിമാനത്തിലുണ്ടായിരുന്നു. ജീവൻരക്ഷ ഉപകരണങ്ങളും സജ്ജീകരിച്ചിരുന്നു. രോഗിയുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. രോഗിയെ അൽഖൂദിലെ ആംഡ് ഫോഴ്സസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.