റോ​യ​ൽ ആ​ർ​മി​യു​ടെ റി​ക്രൂ​ട്ട്​​മെൻറി​ന്​ എ​ത്തി​ച്ചേ​ർ​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ രേ​ഖ​ക​ൾ സ്വീ​ക​രി​ക്കു​ന്നു 

റോ​യ​ൽ ആ​ർ​മി പു​തി​യ നി​യ​മ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

മ​സ്​​ക​ത്ത്​: ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കു​ന്ന​ത്​ വേ​ഗ​ത്തി​ലാ​ക്കാ​ൻ റോ​യ​ൽ ആ​ർ​മി നി​യ​മ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖി​െൻറ നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ റോ​യ​ൽ ഒ​മാ​ൻ ആ​ർ​മി തി​ങ്ക​ളാ​ഴ്​​ച ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. സ​മീ​പ​കാ​ല​ത്ത്​ അ​പേ​ക്ഷി​ച്ച​വ​ർ​ക്കാ​ണ്​ നി​യ​മ​നം ന​ൽ​കു​ക. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ജോ​ലി സ​ം​ബ​ന്ധ​മാ​യ അ​പേ​ക്ഷ​ക​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ന്തി​മ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക്​ സൈ​ന്യം ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും ഒ​രു​ക്കും.

ഈ ​വ​ർ​ഷം 32,000 പേ​ർ​ക്ക്​ തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ന്​ സു​ൽ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ നേ​വി​യും ക​ഴി​ഞ്ഞ ദി​വ​സം തൊ​ഴി​ൽ റി​ക്രൂ​ട്ട്​​മെൻറ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഒ​മാ​നി യു​വാ​ക്ക​ൾ​ക്ക്​ കൂ​ടു​ത​ലാ​യി തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പും 2700 പേ​ർ​ക്ക്​ തൊ​ഴി​ൽ ന​ൽ​കു​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - The Royal Army has begun new regulatory processes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.