Posted On
date_range Updated On
date_range റിയാദ്-മുബൈ ഇൻഡിഗോ വിമാനം മസ്കത്തിൽ അടിയന്തിരമായി ഇറക്കി
മസ്കത്ത്: റിയാദിൽനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോയുടെ വിമാനം അടിയന്തിരമായി മസ്കത്ത് വിമാനത്താവളത്തിൽ ഇറക്കി. ബുധനാഴ്ച രാവിലെയാണ് സംഭവം.
6E 74 വിമാനമാണ് സുരക്ഷ മുന്നറിയിപ്പിനെ തുടർന്ന് വഴി തിരിച്ച് വിട്ട് മസ്കത്തിൽ സുരക്ഷിതമായി ഇറക്കിയതെന്ന് ഇൻഡിഗോ എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
192 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ബന്ധപ്പെട്ട എമർജൻസി ടീമുകളുമായി സഹകരിച്ച് എല്ലാ നടപടികളും എടുത്തിരുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനത്തിന് യാതൊരു പ്രശ്നവുമില്ലെന്ന് ഉറപ്പാക്കിയെന്നും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.