മുഹന്ന അൽ സൈദി നിർമിച്ച തൂക്കുപാലം 

വീട്ടിൽനിന്ന്​ കൃഷിയിടത്തിലേക്ക്​ പോകാൻ തൂക്കുപാലം നിർമിച്ച്​ സ്വദേശി

മസ്​കത്ത്​: വീട്ടിൽനിന്ന്​ കൃഷിയിടത്തിലേക്ക്​ എളുപ്പത്തിലെത്താൻ ദങ്കിലെ സ്വദേശിയായ മുഹന്ന അൽ സൈദി സ്വയം നിർമിച്ചത്​ തൂക്കുപാലം.

40 മീറ്റർ ഉയരവും 13 മീറ്റർ ഉയരവുമുള്ളതാണ്​ തൂക്കുപാലം. തുരുമ്പിനെ പ്രതിരോധിക്കുന്ന ഉരുക്ക്​ ഉപയോഗിച്ചാണ്​ നിർമാണം. 35 ടൺ ഭാരം വരെ താങ്ങാൻ ഈ തൂക്കുപാലത്തിന്​ സാധിക്കും.

ദൃഡത ഉറപ്പാക്കാൻ ഒരു കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഇരുമ്പ്​ വയറുകൾ പാലത്തി​െൻറ നിർമാണത്തിന്​ ഉപയോഗിച്ചിട്ടുണ്ട്​. മികച്ച എൻജിനീയറിങ്​ നിലവാരത്തിൽ നിർമിച്ച പാലത്തിന്​ രണ്ടായിരത്തിലധികം റിയാലാണ്​ ചെലവ്​ വന്നിട്ടുള്ളത്​.

' വസ്​തുക്കൾ കിട്ടുകയെന്നതായിരുന്നു പാലം നിർമാണത്തിലെ ഏറ്റവും വെല്ലുവിളിയുയർത്തിയ കാര്യമെന്ന്​ അൽ സൈദി പറഞ്ഞു. ഇതിന്​ ഏറെ സമയമെടുത്തു. പാലത്തി​െൻറ ബെയറിങ്ങുകളിൽ സ്​റ്റെയിൻലെസ്​ സ്​റ്റീൽ ഉപയോഗിച്ചതുവഴി ഭാരം വഹിക്കാനുള്ള ശേഷിയും വർധിച്ചു. പുതിയ പാലങ്ങൾ നിർമിച്ച്​ പരിചയം നേടുക ലക്ഷ്യമിട്ടാണ്​ താൻ പാലം നിർമിക്കാൻ തീരുമാനിച്ചതെന്നും അൽ സൈദി പറയുന്നു.

Tags:    
News Summary - The native built a suspension bridge to go from home to the farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.