ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണ മന്ത്രാലയം ഗവേഷകർക്കായി സംഘടിപ്പിച്ച എട്ടാം വാർഷിക ഫോറത്തിൽ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖി സംസാരിക്കുന്നു
മസ്കത്ത്: 13പേർ ദേശീയ ഗവേഷണ അവാർഡിന് അർഹരായി. ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണ മന്ത്രാലയം ഗവേഷകർക്കായി സംഘടിപ്പിച്ച എട്ടാം വർഷിക ഫോറത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഉയർന്ന നിലവാരമുള്ള ഗവേഷണം നടത്താൻ ഗവേഷകരെ പ്രചോദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അവാർഡ് നൽകുന്നത്. ദേശീയ ഗവേഷണ അവാർഡിന് പ്രദേശിക തലങ്ങളിൽ നിന്നടക്കം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖി പറഞ്ഞു. ആരോഗ്യം, കമ്യൂണിറ്റി സേവനം, പരിസ്ഥിതിയും സുപ്രധാന വിഭവങ്ങളും, വിദ്യാഭ്യാസവും മനുഷ്യവിഭവശേഷിയും, സംസ്കാരവും സാമൂഹിക ശാസ്ത്രവും, ഊർജം, വ്യവസായം, ആശയവിനിമയം, വിവരസംവിധാനം എന്നീ ആറ് മേഖലകളിൽ 13 ആളുകളാണ് ദേശീയ ഗവേഷണ അവാർഡ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.