മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച ഉയർന്ന താപനില രേഖപ്പെടുത്തി. പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസും അതിലധികവും എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സീബിലും അൽ അമിറാത്തിലുമാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. ബുറൈമി, ഫഹൂദ്, റുസ്താഖ്, സുമൈൽ, നിസ്വ, ബഹ്ല, ആദം, സൂർ, മസീറ, ദുകം എന്നിവിടങ്ങളിലും നല്ല ചൂട് അനുഭവപ്പെട്ടു. ഏതാണ്ടെല്ലാ ഗവർണറേറ്റുകളിലും തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ചില ഭാഗങ്ങളിൽ അന്തരീക്ഷം മേഘാവൃതമാവും. രാത്രിയും അതിരാവിലെയും തെക്കൻ ശർഖിയ്യ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിൽ മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ മേഖലകളിൽ രാത്രിയും പുലർച്ചെയും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.