നാഥാ നീയെന്നെ കാക്കേണമേ' ക്രിസ്മസ് ആല്‍ബത്തിന്റെ പ്രകാശന ചടങ്ങിൽനിന്ന്
മസ്കത്ത്: ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുന്ന ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ക്കായി ഒമാനിലെ കലാകാരന്മാരും സാങ്കേതിക വിദഗ്ദരും ഒരുക്കിയ `നാഥാ നീയെന്നെ കാക്കേണമേ' എന്ന ആല്‍ബം ഓണ്‍ലൈനില്‍ പ്രകാശനം ചെയ്തു.
ജെയ്സണ്‍ മത്തായി എഴുതി അര്‍ച്ചന വിജയകുമാര്‍ ചിട്ടപ്പെടുത്തി കബീര്‍ യൂസുഫ് സംവിധാനം ചെയ്ത ആല്‍ബം മസ്കത്തിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആറു മിനിറ്റ് നീണ്ട ആല്‍ബമാണ് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്. ജോയ് ആലുക്കാസ് മണി എക്സ്ചേഞ്ചും എം.എ.എഫ് ഗ്രൂപ്പുമാണ് നിര്‍മാണം.
റൂവി സെന്റ് പീറ്റര്‍ ആൻഡ് പോള്‍ കത്തോലിക്ക ചര്‍ച്ചില്‍ ഫാ. സ്റ്റീഫന്‍ ഡേവിസിന്റെ കാര്‍മികത്വത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ആല്‍ബം. അജി കൃഷ്ണനാണ് റെക്കോഡിങ്. സുനില്‍ കൈതാരം ഓര്‍ക്കസ്ട്ര നിര്‍വഹിച്ച ആല്‍ബത്തില്‍ മസ്കത്തിലെ കലാകാരികളായ കീര്‍ത്തന, അമൃത, ആതിര എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
ജിജോ തൂമ്പാട്ടാണ് കാമറയും എഡിറ്റും നിര്‍വഹിച്ചിരിക്കുന്നത്. ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് ആല്‍ബം കണ്ടതെന്ന് സംവിധായകന് കബീര്‍ യൂസുഫ് പറഞ്ഞു. മസ്കത്തിലെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.